പ്രണയത്തിന് കൈയും കാലുമില്ല. കണ്ണും മൂക്കുമില്ല. എന്നാല്‍ അത് എവിടെയും പറന്നുചെല്ലും. ആരെയും കീഴടക്കും. ഏതു കഠിനഹൃദയനെയും പ്രണയലോലുപനാക്കും. ജീവിതത്തോടു വിരക്തി തോന്നുന്ന സ്ത്രീകളെപ്പോലും കാമിനിമാരാക്കും. അതേ, പ്രണയത്തിന് ഒരു ഗന്ധമുണ്ട്. ആരെയും വശീകരിച്ച് വരുതിയിലാക്കി മദം പിടിപ്പിക്കുന്ന ഗന്ധം.
തന്‍റെ പങ്കാളിയോട് എപ്പോഴാണ് ഒരാള്‍ക്ക് കൂടുതല്‍ പ്രണയം തോന്നുക. ഇഷ്ടപ്പെട്ട സമ്മാനങ്ങള്‍ പങ്കാളിയില്‍ നിന്ന് കിട്ടുമ്പോഴോ? അതോ തന്‍റെ ഇഷ്ടങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുമ്പോഴോ? പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറഞ്ഞല്ലോ. കൂടുതല്‍ പ്രണയം എപ്പോഴാണ് തോന്നുകയെന്ന് ആര്‍ക്കും പറയുക വയ്യ. എന്നാല്‍ ചിലര്‍ വ്യക്തമായി പറയുന്നു, ആദ്യ സെക്സിന് ശേഷമായിരിക്കും അത്!
തന്നോടൊപ്പം മനസ് പങ്കിട്ട ആള്‍, തനിക്കു വേണ്ടി ശരീരവും സമര്‍പ്പിക്കുന്നു എന്ന തിരിച്ചറിവ് പ്രണയത്തിന്‍റെ ആഘോഷമുഹൂര്‍ത്തമായി മാറും. ആദ്യ സെക്സിന് ശേഷം ചേര്‍ന്ന് കിടക്കുമ്പോള്‍, സുഖകരമായ ഒരു തലോടല്‍ ലഭിക്കുമ്പോഴാണ് പ്രണയം ഉന്നതമായി പ്രകാശിക്കപ്പെടുകയത്രേ. പങ്കാളിയെ എപ്പോഴും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്താന്‍ അപ്പോള്‍ ആഗ്രഹിക്കും.
ആദ്യ സെക്സ്, ഒരുപക്ഷേ പരാജയമായി എന്നിരിക്കട്ടെ(അത് പലപ്പോഴും അങ്ങനെയാകാനാണ് സാധ്യത). എങ്കില്‍പ്പോലും പ്രണയം അതിന്‍റെ എല്ലാ ശക്തിയോടുംകൂടി ഇരുവര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കും. തനിക്കു മുന്നില്‍ സ്വകാര്യതകളൊന്നുമില്ലാതെ കിടക്കുന്ന പങ്കാളിയുടെ പ്രണയം തുളുമ്പുന്ന നോട്ടം ആരാണ് ആഗ്രഹിക്കാത്തത്. സെക്സിന് ശേഷമുള്ള ഒരു ചുംബനത്തോടെ ഒരു പ്രണയജീവിതം പൂത്തുലയുകയാണ്. അവിടെ കാമുകനോ കാമുകിയോ ഇല്ല. ഈഗോ ഇല്ല. രണ്ട് നഗ്നശരീരങ്ങളും അവരുടെ പ്രണയാര്‍ദ്രമായ കൂടിച്ചേരലും മാത്രം.
എന്നാല്‍, ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ ധാരാളം ഉണ്ടായിരിക്കാം. ഒരുപക്ഷേ, ആദ്യ സെക്സിന് ശേഷം പങ്കാളിയുടെ കണ്ണുകളില്‍ അവര്‍ നോക്കിയിട്ടുണ്ടാവില്ല. അവയുടെ ആഴത്തിലേക്ക് മുങ്ങിപ്പോയിരിക്കില്ല. അപ്പോഴുണ്ടാകുന്ന പ്രണയ പാരവശ്യവും മോഹവും രാഗവുമൊന്നും അനുഭവിച്ചിട്ടുണ്ടാകില്ല.