ബന്ധങ്ങളില്‍ മൂന്നാമന്‍റെ സന്നിദ്ധ്യം..

PROPRO
സംസ്ക്കാരം പാശ്ചാത്യമോ പൌരസ്ത്യമോ ആകട്ടെ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ചില നിര്‍ണ്ണായകമായ ഘടകങ്ങള്‍ മനുഷ്യന്‍ പിന്തുടരുന്നു. അവയില്‍ ഒന്നാണ് വിവാഹം. ആധുനികതയില്‍ യുവത വിവാഹത്തിനു വലിയ പ്രാധാന്യം നല്‍കുന്നില്ല എങ്കിലും ബന്ധങ്ങള്‍ക്ക് കടിഞ്ഞാണിടാനും സ്ഥിരത നല്‍കാനും ജീവിതത്തില്‍ നല്ല രസതന്ത്രം നിലനിര്‍ത്താനും ഇവയുടെ സ്ഥാനം പ്രാധാന്യമേറിയതാണ്. ബന്ധത്തിനിടയില്‍ മൂന്നാമനില്ലെന്ന് തന്നെ ഇത് അര്‍ത്ഥമാക്കുന്നു.

ജാനറ്റിന്‍റെയും ജാക്കിന്‍റെയും ജീവിതത്തിലൂടെ വെറുതെ ഒന്ന് നടക്കാം. പ്രണയികളായിരുന്നു ഇരുവരും. വളരെയധികം മര്യാദയോടും വിശ്വസ്തതയോടും കൂടി ദീര്‍ഘനാള്‍ പ്രണയിച്ചിരുന്നവര്‍.

ഒന്നിച്ചു ജീവിക്കുന്നതിനൊപ്പം തന്നെ ഒന്നിച്ചു മരിക്കുന്നതായി സ്വപ്‌നം കണ്ടവര്‍. ആധുനികതയുടെ വക്താക്കളായിരുന്ന ഇരുവര്‍ക്കും പരമ്പരാഗത വിവാഹത്തോടും ഏര്‍പ്പാടുകളോടും പുച്ഛം തന്നെയായിരുന്നു. ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ പോലും ഇരുവര്‍ക്കും പരസ്പര സ്നേഹമെന്നത് ഒരു താലിച്ചരടില്‍ കുരുക്കണമെന്നെ തോന്നിയില്ല. കുട്ടികളാകുമ്പോള്‍ വേണമെങ്കില്‍ ബന്ധം അങ്ങനെ ഉറപ്പിക്കാമെന്നായിരുന്നു ഇരുവരുടെയും കണ്ടെത്തല്‍.

ഒന്നിച്ചു ജീവിക്കുമ്പോള്‍ സ്നേഹവും വിശ്വാസവും പങ്ക് വയ്‌ക്കുന്നതിനൊപ്പം പരസ്പരമുള്ള പ്രശ്‌നങ്ങളും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. അഥവാ സ്വന്തം പ്രശ്‌നങ്ങളും തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളും ഇരുവര്‍ക്ക് പുറത്തേക്ക് പോയതേയില്ല. ആദ്യം കുറേ നാള്‍ ഇരുവര്‍ക്കും കാര്യങ്ങള്‍ രസകരമായി തോന്നി. എന്നാല്‍ കുഴപ്പങ്ങള്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ശരിക്ക് പറഞ്ഞാല്‍ ജാനറ്റ് പഴയ സ്നേഹിതന്‍ റൊണാള്‍ഡിനെ കണ്ടു മുട്ടുന്നതു വരെ.

PROPRO
കൊളേജില്‍ പഠിച്ചിരുന്ന കാലത്ത് റൊണാള്‍ഡായിരുന്നു ജാനറ്റിന് എല്ലാം. ജീവിതത്തിലെ പ്രധാന പ്രശ്‌നങ്ങളിലെല്ലാം ജാനറ്റ് റൊണാള്‍ഡിന്‍റെ ഉപദേശവും തേടിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടലിനു ശേഷം ഇരുവരുടെയും സൌഹൃദം വര്‍ദ്ധിച്ചു. ജാക്കിനും തനിക്കുമിടയിലെ ബന്ധം ഒരിക്കല്‍ പോലും ജാനറ്റ് റൊണാള്‍ഡിനോട് പറയാന്‍ ആഗ്രഹിച്ചിരുന്നില്ല. ജാക്കുമായി പങ്കു വച്ചിരുന്ന കാര്യങ്ങള്‍ അവന് മാത്രമാണ് അവള്‍ ആഗ്രഹിച്ചതും.

എന്നാല്‍ റൊണാള്‍ഡിനോട് സംസാരിച്ചു തുടങ്ങിയതോടെ റൊണാള്‍ഡിന്‍റെ സ്ഥാനത്ത് ജാനറ്റില്‍ പതിയെ ജാക്ക് കയറി വരികയായിരുന്നു. റൊണാള്‍ഡുമായി വളരെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും അവള്‍ സംസാരിച്ചു തുടങ്ങി. ഇത് പതിയെ ജാനറ്റിന്‍റെ റൊണാള്‍ഡിനോടുള്ള ബന്ധം തന്നെ മാറ്റി മറിക്കാന്‍ തുടങ്ങി. ബന്ധം വൈകാരികതയിലേക്ക് നീങ്ങി.

അവസാനം അതിര്‍വരമ്പും കടന്നതോടെ അവള്‍ ജാക്കില്‍ നിന്നും പരിപൂര്‍ണ്ണമായി വെട്ടി മാറ്റപ്പെട്ടു. ഏതു ബന്ധത്തിലായാല്‍ പോലും ആരുടെ അടുത്തും സ്വകാര്യത തുറന്നു സംസാരിക്കുന്നത് അബദ്ധമായേക്കും എന്ന നിലയിലേക്കാണ് ഈ കാര്യങ്ങള്‍ എത്തിച്ചത്. ജാനറ്റ് റൊണാള്‍ഡിന്‍റെ നല്ല സുഹൃത്തായിരുന്നു. എന്നാല്‍ ജാക്കുമായുള്ള ജാനറ്റിന്‍റെ ബന്ധത്തില്‍ ഇടപെടാന്‍ അവസരം റൊണാള്‍ഡ് ജാനറ്റിനും നല്‍കാന്‍ പാടില്ലായിരുന്നു.