പുരുഷനില്‍ പ്രണയം ജ്വലിക്കുന്ന പ്രായമേതാണ്. 20കളൊ 30കളോ അല്ല. 51നും 55നും ഇടയില്‍ പ്രായമുള്ളവരാണത്രേ.
ഇവരില്‍ 78 ശതമാനം പേരും ദിവസത്തില്‍ ഒരു ദിവസമെങ്കിലും ഭാര്യമാരോട് ‘ഞാന്‍ നിന്നെ പ്രണയിക്കുന്നു’ എന്ന് അര്‍ത്ഥമുള്ള എന്തെങ്കിലും പറയുന്നതില്‍ വിശ്വസിക്കുന്നു. ഇവരില്‍ ഭൂരിപക്ഷം ആള്‍ക്കാരും ഭാര്യമാരോടൊന്നിച്ച് പുറത്തുപോകാനും കറക്കം ആസ്വദിക്കാനും താത്പര്യപ്പെടുന്നു.
ഈ വിഷയത്തില്‍ നടന്ന ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്‍ണ്ണര്‍ ലീഷര്‍ ഹോട്ടല്‍ 2000 പുരുഷന്മാരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. 50കളില്‍ എത്തുമ്പോഴേക്കും പുരുഷന് ഏറെ അനുഭവ സമ്പത്തുണ്ടാകും. ഒരു സ്ത്രീയെ സന്തോഷവതിയാക്കി നിര്‍ത്താന്‍ എന്തുവേണമെന്ന് ഇവര്‍ക്ക് അറിയാം.
സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പുരുഷന്മാര് അവരുടെ പങ്കാളിക്കു പൂക്കളോ, ചോക്ലേറ്റോ, പെര്‍ഫ്യൂമോ, ആഭരണമോ സ്ഥിരമായി സമ്മാനിക്കുന്നവരാണ്. പങ്കാളിക്കു സുഖമില്ലെങ്കില്‍ ഓരോ മിനിറ്റും ഇടവിട്ട് ശുശ്രൂഷിക്കുന്നവരാണ് 90 ശതമാനം പേര്.
73 ശതമാനം പേര് പങ്കാളിയോട് അവരുടെ സൌന്ദര്യത്തെ വര്‍ണ്ണിക്കുകയും, വീട്ടില്‍ നിന്നു പോകും മുന്‍പ് ചുംബനം നല്‍കുകയും ചെയ്യുന്നു. കുട്ടികള്‍ വലുതായി വീട്ടില്‍ നിന്നു മാറിനില്ക്കുമ്പോഴാണത്രേ ഈ അനുരാഗ പുഷ്പം വിരിയുന്നത്.
ഉത്തരവാദിത്വങ്ങള്‍ കുറയുന്നു, ഒന്നിച്ചിരിക്കാനോ, ചുറ്റിനടക്കാനും, ആഘോഷിക്കാനും ആവശ്യത്തിനു സമയം. കൂടുതല്‍ സ്വകാര്യത ലഭിക്കുന്നതും ആശ്രയത്വം വര്‍ദ്ധിക്കുന്നതും ഈ സമയത്താണ്.