നഷ്ടപ്രണയത്തിന്‍റെ കഥ

IFMIFM
പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ ചില കഥകള്‍ കൂടി കൂട്ടിയിണക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. പ്രണയം പല ആളുകള്‍ക്കും ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രചോദനമായിട്ടുണ്ട്. പക്ഷെ പലപ്പോഴും പ്രണയത്തിലെ തകര്‍ച്ചയാണ് അത്തരം വിജങ്ങളിലേക്ക് നയിച്ചിട്ടുള്ളത് എന്നതാണ് കൂടുതല്‍ ശരി.

എല്ലാ‍മെല്ലാമായിരുന്ന പ്രണയിനി തന്നെ വിട്ടു പോയതില്‍ ഉണ്ടായ മനോവിഷമം പിന്നീട് വാശിയായി മാറി സമ്പന്നതയുടെ നെറുകയില്‍ എത്തിയ ഒരാളുടെ കഥയാണ്.

ചാള്‍സിനു അലീസയോട് വലിയ പ്രണയമായിരുന്നു. അവരുടെ പ്രണയത്തിന്‍റെ പ്രതീകമായി ആയിരം കടലാസ് പുഷ്പങ്ങള്‍ ചാള്‍സ് അലീസക്കു നല്‍കിയിരുന്നു. ഒരു ചെറിയ കമ്പനിയില്‍ എക്സിക്യൂട്ടീവായി ജോലി നോക്കിയിരുന്ന ചാള്‍സിന് എലീസയെ ഉടന്‍ വിവാഹം കഴിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല.

എങ്കിലും ഉയര്‍ന്ന ഒരു സ്ഥാനം നേടിയെടുക്കും എന്ന ഉറച്ച ലക്‍ഷ്യത്തോടെ തന്നെയായിരുന്നു ചാള്‍സ് ജീവിച്ചിരുന്നത്. ചാള്‍സിന്‍റെ ജോലിയില്‍ എലീസ സന്തുഷ്ടയായിരുന്നു. ചാള്‍സുമൊത്ത് സുന്ദരമായ ഒരു ജീവിതം അവളും സ്വപ്നം കണ്ടിരുന്നു.

IFMIFM
പക്ഷെ ഒരു ദിവസം ചാള്‍സിനെ ഞെട്ടിക്കുന്ന വാര്‍ത്തയുമായാണ് എലീസ എത്തിയത്. അവള്‍ പാരീസിലേക്കു പോവുകാണത്രെ. ചാള്‍സുമൊത്ത് ഒരു ജീവിതം തനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയുകയില്ല എന്നു പറഞ്ഞാണ് അവള്‍ യാത്രയായത്. ചാള്‍സിന്‍റെ ഹൃദയം തകര്‍ന്നു. അവളുമൊത്തുള്ള ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു അവനെ കഠിനമായി ജോലിയെടുക്കാന്‍ പ്രേരിപ്പിച്ചിരുന്നത്.

എലീസ പാരീസിലേക്കു പറന്നതോടെ കുറേ ദിവസങ്ങള്‍ ചാള്‍സ് ജോലിക്ക് പോവാന്‍ വരെ മടിച്ചു. പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചാള്‍സിന്‍റെ മനസില്‍ വാശിയാണുണ്ടായത്. എലീസ അല്ലാതെ തനിക്ക് മറ്റൊരു പെണ്‍കുട്ടി വേണ്ട. പക്ഷെ തന്നെ ഉപേക്ഷിച്ചു പോയ എലീസയെ താന്‍ എന്തൊക്കെ നേടി എന്നു കാണിച്ചു കൊടുക്കണം.

പിന്നെയങ്ങോട്ട് ഉയരങ്ങള്‍ കീഴടക്കുക എന്നതു മാത്രമായിരുന്നു ചാള്‍സിന്‍റെ ല‌ക്‍ഷ്യം. വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ നഗരത്തിലെ അറിയപ്പെടുന്ന വ്യവസായികളില്‍ ഒരാളാണ് ചാള്‍സ്‍. ഒരു ദിവസം മനം മയക്കുന്ന തന്‍റെ ആഡംബര കാറില്‍ പോവുകയായിരുന്നു ചാള്‍സ്. കോരിച്ചൊരിയുന്ന മഴയാണ്. റോഡരികിലൂടെ വൃദ്ധദമ്പതികള്‍ നടന്നു പോവുന്നതു കണ്ടു. കുട ചൂടിയിരുന്നെങ്കിലും അവര്‍ ആകെ നനഞ്ഞു കുതിര്‍ന്നിരുന്നു.

അവരെ ശ്രദ്ധിച്ച ചാള്‍സിന് മനസിലായി ആ നടന്നു പോകുന്നത് എലീസയുടെ മാതാപിതാക്കളാണ്. അവരുടെ കൈയില്‍ ഒരു പൂച്ചെണ്ടുമുണ്ട്. ചാള്‍സ് അവരുടെ അടുത്ത കാര്‍ നിര്‍ത്തി. അവരെ കാറിലേക്കു ക്ഷണിച്ച് എവിടെയാണു പോകേണ്ടതെന്ന് ചോദിച്ചു. അവര്‍ പള്ളിയിലേക്കായിരുന്നു.

IFMIFM
യാത്രക്കിടെ താന്‍ പഴയ ചാള്‍‌സാണെന്നും എലീസ എവിടെയാണെന്നുമൊക്കെ അവരോട് ചോദിക്കണമെന്ന് ചാള്‍‌സിനുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല.പള്ളിയിലെത്തിയ അവര്‍ക്കൊപ്പം ചാള്‍സും മഴ വകവെയക്കാതെ നടന്നും. അവര്‍ സെമിത്തേരിയിലെത്തി.

ഒരു കല്ലറയ്ക്കു സമീപമെത്തിയ അവര്‍ ആ പൂച്ചെണ്ട് കല്ലറയ്ക്കു മുകളില്‍ വച്ച് വിതുമ്പി. കല്ലറയില്‍ കൊത്തിയിരിക്കുന്ന പേരിലേക്ക് ചാള്‍സ് കണ്ണോടിച്ചു. എലീസ.....ചാള്‍സിന് പെട്ടെന്നു തന്‍റെ ശരീരത്തിലേക്കു എന്തോ മിന്നല്‍ പ്രവഹിച്ചതു പോലെ തോന്നി....ആ കല്ലറയ്ക്കു സമീപം പ്രത്യേകം ഉണ്ടാക്കിയ കൂടില്‍ ചാള്‍സ് നല്‍കിയ ആയിരം കടലാസു പുഷ്പങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു....

ക്യാന്‍സര്‍ ബാധിതയായിരുന്നു എലീസ. ചാള്‍സിന് നല്ലൊരു ജീവിതം ലഭിക്കാനായാണ് എലീസ കള്ളം പറഞ്ഞ് ചാള്‍സിന്‍ നിന്നകന്നത്. പക്ഷെ ചാള്‍സ് അതറിഞ്ഞിരുന്നില്ല. ..

ഇതു തികച്ചും ഒരു സാങ്കല്പിക കഥയായി നിങ്ങള്‍ക്ക് തോന്നിയോ. എവിടെയൊക്കെയോ ഇതില്‍ യഥാര്‍ത്ഥ്യത്തിന്‍റെ അംശങ്ങളില്ലെ. നിങ്ങള്‍ക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടൊ?.