വമ്പന്‍മാര്‍ക്ക് നാണക്കേടായ ഫോക്‍സ്‌വാഗണിലെ പുകമറവിവാദം
ജര്‍മ്മനിയുടെ സാമ്പത്തിക രംഗത്ത് വന്‍ പ്രാധാന്യമുള്ള ഫോക്‍സ് വാഗണില്‍ പുകമറ വിവാദം ഉണ്ടായത് 2015ലെ പ്രധാന ഒരു സംഭവമായിരുന്നു. പുകമലിനീകരണത്തിന്റെ തോത് കുറച്ചുകാണിക്കുന്നതിനായി ഫോക്‍സ്‌വാഗണ്‍ കാറുകളില്‍ പ്രത്യേകം സോഫ്‌ട്‌വെയര്‍ സ്ഥാപിച്ചത് അമേരിക്കയില്‍ നടന്ന പരിശേധനയില്‍ കണ്ടെത്തുകയായിരുന്നു. വാര്‍ത്ത വളരെ പ്രാധാന്യം നേടിയതോടെ ഫോക്‍സ്‌വാഗണ്‍ കാറുകളുടെ വില്‍പ്പനയിലും ഓര്‍ഡറുകളിലും ഇടിവ് സംഭവിക്കുകയും ചെയ്‌തു. ഇതോടെ ജര്‍മ്മനിയുടെ സാമ്പത്തികാവസ്ഥയെ വിഷയം സാരമായി ബാധിക്കുകയും ചെയ്‌തു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കാറുകള്‍ തിരികെ വിളിക്കേണ്ടിവരുകയും ചെയ്‌തു കമ്പനിക്ക്. പിഴശിക്ഷയടക്കമുള്ള നിയമനടപടികളിലേക്ക് കമ്പനി എത്തപ്പെട്ടതോടെ വന്‍ കടക്കെണിയാണ് ഫോക്‍സ്‌വാഗണെ കാത്തിരിക്കുന്നത്. ഇതോടെ കമ്പനിയുടെ പുതിയ സി ഇ ഓ ആയി മാത്യൂസ് മുള്ളര്‍ വരുകയും കമ്പനിയെ രക്ഷിക്കാനുള്ള തീവൃശ്രമം ആരംഭിക്കുകയും ചെയ്‌തു.