നൂറ്റാണ്ടിന്റെ ഇടിയും പക്വിയാവോയുടെ തോല്‍വിയും
നൂറ്റാണ്ടിന്റെ ഇടിയെന്ന വിശേഷം സ്വന്തമാക്കിയ ലോക വെല്‍റ്റര്‍ വെയ്‌റ്റ് കിരീടപ്പോരാട്ടത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പക്വിയാവോയെ ഫ്‌ളോയിഡ് മെയ്‌വതര്‍ തരിപ്പണമാക്കിയതും 2015ല്‍ കായിക ലോകത്തെ പ്രധാനസംഭവമായിരുന്നു. എന്നാല്‍, ബോക്‌സിംഗ് അസോസിയേഷന്റെ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ മെയ്‌വെതറില്‍നിന്നു കിരീടം തിരിച്ചെടുത്തിരുന്നു.
വിടവാങ്ങല്‍ മത്സരത്തില്‍ അമേരിക്കയുടെ തന്നെ ആന്ദ്രെ ബെര്‍ട്ടോയെ തോല്‍പ്പിച്ച് ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിംഗ് കിരീടം നിലനിര്‍ത്തിയാണ് മെയ്‌വെതര്‍ വിരമിച്ചത്. തോല്‍വിയറിയാതെ തുടര്‍ച്ചയായ 49- വിജയമായിരുന്നു 38കാരനായ മെയ്‌വതറിന്റേത്.