ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു

സിആര്‍ രവിചന്ദ്രന്‍

ശനി, 11 നവം‌ബര്‍ 2023 (09:56 IST)
ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും. മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനായി 16 ന് വൈകുന്നേരം 5 മണിക്ക് വീണ്ടും നട തുറക്കും.
 
17 ന് വൃശ്ചികപ്പുലരിയില്‍ അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും തിരുനടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും. ഡിസം. 26ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനയും 27ന് മണ്ഡലപൂജയും നടക്കും. അന്ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉല്‍സവത്തിനായി 30ന് വൈകുന്നേരം വീണ്ടും തുറക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍