ഇന്ന് ധനുമാസത്തിലെ തിരുവാതിര

എ കെ ജെ അയ്യര്‍

ബുധന്‍, 30 ഡിസം‌ബര്‍ 2020 (12:07 IST)
തിരുവനന്തപുരം: ധനുമാസത്തിലെ തിരുവാതിര ശിവക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ള ക്ഷേത്രങ്ങളിലെല്ലാം തന്നെ അതിവിശേഷമാണ്. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ആര്‍ദ്രാ ദര്ശനം വിശേഷമാണ്. തിരുവൈരാണിക്കുളം, വൈക്കം മഹാദേവര്‍ ക്ഷേത്രം, ഏറ്റുമാന്നൂര്‍, കടുത്തുരുത്തി, എറണാകുളത്തപ്പന്‍, കൊട്ടാരക്കര ശിവന്‍ കോവില്‍ തുടങ്ങി എല്ലാ ശിവ ക്ഷേത്രങ്ങളിലും വിശേഷമാണിന്ന്.
 
കോവിഡ്  മഹാമാരി വന്നതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും തിരക്ക് നിയന്ത്രിച്ചിട്ടുണ്ട്. ഇതിനൊപ്പം ആഘോഷ പരിപാടികളും എഴുന്നള്ളത്, അന്നദാനം എന്നിവയും വേണ്ടെന്നു വച്ചിരിക്കുകയാണ്. എങ്കിലും പൂജകളെല്ലാം തന്നെ മുറ പോലെ നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍