സുദര്‍ശന മഹാമന്ത്രവും സുദര്‍ശന ഹോമവും

ബുധന്‍, 29 ഏപ്രില്‍ 2015 (12:36 IST)
സുദർശനം എന്നുപറയുന്നത് വിഷ്ണുവിന്റെ വലതുകൈയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ്. സുദർശനം എന്ന പേരിൽനിന്നുതന്നെ അതിന്റെ അർത്ഥം പ്രകടമാണ്. സു ദർശനം = നല്ല ദൃഷ്ടി. ഏതെങ്കിലും ദോഷദൃഷ്ടികൾ നമ്മളെ സ്വാധീനിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സുദർശനമൂർത്തിയുടെ ആയിരം പല്ലുകളുള്ള (ആരങ്ങളുള്ള) ചക്രംകൊണ്ട് അറുത്തുനീക്കി നമ്മളിലേക്ക് ഈശ്വരന്റെ ശുഭദർശനം ലഭ്യമാക്കുക എന്നതാണ് സുദര്‍ശ ചക്രത്തെ ധ്യാനിക്കുന്നതിന്റെ ലക്ഷ്യം.

സുദര്‍ശന ചക്രത്തെയും അതിലൂടെ മഹാവിഷ്ണുവിനെയും പ്രീതിപ്പെടുത്താനും ഉദ്ദിഷ്ട ഫലപ്രാപ്തിയ്ക്കും വേണ്ടി ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശന മഹാമന്ത്രം.മഹാവിഷ്ണുവിന് പ്രധാന ദിവസം വ്യാഴാഴ്ചകളാണ്. അതുകൊണ്ടു തന്നെ എല്ലാ വ്യാഴാഴ്ചയും ചൊല്ലുന്നത് അങ്ങേയറ്റം ശ്രേഷ്ഠമാണ്. ജാതകവശാലോ പ്രശ്നവശാലോ ബുധനും വ്യാഴത്തിനും അനിഷ്ട സ്ഥിതിയാണെങ്കില്‍ സുദര്‍ശന ഹോമം നടത്തുകയാണ് പരിഹാരം. പുരുഷന്മാര്‍ മാത്രമാണ് ചൊല്ലേണ്ടത്. മൂലമന്ത്രമായതു കൊണ്ട് സ്ത്രീകള്‍ ചൊല്ലരുത് എന്ന് വ്യവസ്ഥയുണ്ട്. ചൊല്ലുന്ന സമയത്തു മനസ്സും ശരീരവും ശുദ്ധമായിരിക്കണം. പീഠത്തില്‍ ഇരുന്നു വേണം ചൊല്ലാന്‍. രാവിലെ കുളി കഴിഞ്ഞ് അലക്കിയ വസ്ത്രം ധരിച്ചു വേണം ചൊല്ലേണ്ടത്. ഹോമം കഴിയ്ക്കുന്നവര്‍ക്ക് വൈകുന്നേരം ചൊല്ലാം. വിഷ്ണുപ്രീതി കുറവായിരിക്കുന്നവര്‍ക്ക് ഉത്തര പരിഹാരമാണ് സുദര്‍ശ മന്ത്രം.

ഇന്നത്തെ തിരക്കു പിടിച്ച ജീവിതസാഹചര്യത്തില്‍ സുദര്‍ശന മന്ത്രം എല്ലാ ദിവസവും ചൊല്ലിയില്ലെങ്കിലും വ്യാഴാഴ്ചകളില്‍ ചൊല്ലേണ്ടതാണ്.സമയമുണ്ടെങ്കില്‍ മൂലമന്ത്രം മാത്രം ഏറ്റവും കുറഞ്ഞത് 108 തവണ ചൊല്ലുന്നത് അത്യുത്തമമാണ്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതിന്റെ നേര്‍പകുതി 54 തവണ ചൊല്ലിയാലും മതി. പക്ഷെ വ്യാഴാഴ്ചകളില്‍ മുഴുവന്‍ മന്ത്രവും ചൊല്ലണം.

വിഷ്ണുപ്രീതിയ്ക്ക് ഏറ്റവും പ്രധാനം സുദര്‍ശനചക്രത്തെ പ്രീതിപ്പെടുത്തുകയെന്നുള്ളതാണ്. ഹോമം നടത്തുമ്പോള്‍ വിഷ്ണുവിന് പൂജയും സുദര്‍ശന ചക്രത്തിന് ഹോമവുമാണ് ചെയ്യുന്നത്.സുദര്‍ശന ഹോമത്തിലൂടെ ശത്രു ദോഷം ആഭിചാര ദോഷം എന്നിവയെ മറികടക്കാനാവും.സുദര്‍ശന ഹോമം രണ്ട് രീതിയില്‍ നടത്താറുണ്ട്- ലഘു സുദര്‍ശന ഹോമം, മഹാ സുദര്‍ശന ഹോമം എന്നിങ്ങനെ. ദോഷ തീവ്രത വളരെ കൂടുതലാണെങ്കിലാണ് മഹാ സുദര്‍ശന ഹോമം നടത്തുന്നത്.  ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പിതൃദോഷ ശാന്തിക്കും സുദര്‍ശന ഹോമം നടത്താറുണ്ട്. എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. ഹോമത്തിനൊപ്പം ദോഷ ശാന്തിക്കായി മഹാസുദര്‍ശന യന്ത്രധാരണവും നടത്താറുണ്ട്.

സുദര്‍ശന മന്ത്രം

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ
പരജ്യോതിഷേ ഹും ഫട്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍