ഉറക്ക കുറവ് മാറ്റാന്‍

WDWD
രാത്രി ഏറെ വൈകിയിട്ടും ഉറക്കം വരാത്ത സ്ഥിതി നിങ്ങള്‍ക്ക് ഉണ്ടോ. തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു നോക്കി. എന്നിട്ടും രക്ഷയില്ല. എങ്കില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടേണ്ട സമയമായി.

ഉറക്കക്കുറവിന് പരിഹാരമായി ജീവിത ശൈലി മാറ്റുകയാ‍ണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് കാപ്പി കുടിക്കുകയോ അമിതമായി ആഹാരം കഴിക്കുകയോ ചെയ്യാതിരിക്കുക, കൃത്യ സമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യാതിരിക്കുക. ഉറക്കറയില്‍ വിളക്കുകള്‍ കെടുത്തുക, നിശ്ബ്ദമായ അന്തരീക്ഷം കിടക്കമുറിയില്‍ ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് സാധാരണ ഉറക്കക്കുറവിന് പരിഹാര മാര്‍ഗ്ഗങ്ങളായി നിര്‍ദ്ദേശിക്കപ്പെടുന്നത്.

എന്നാല്‍, ഈ മാര്‍ഗ്ഗങ്ങളെല്ലാം എപ്പോഴും പ്രയോജനപ്പെടണമെന്നില്ല. വെളുപ്പിന് രണ്ട് മണിയായിട്ടും നിങ്ങള്‍ക്ക് ഉറക്കം വരുന്നില്ലെങ്കില്‍ സംശയിക്കേണ്ട വേറെ വഴി തേടുക തന്നെ വേണം. അങ്ങനെ വരുമ്പോള്‍ താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു നോക്കുക.

കുടുംബ ബഡ്ജറ്റ് ഉണ്ടാക്കുക, മറ്റൊരാളെ സന്തോഷിപ്പിക്കാനുള്ള വഴികള്‍ തേടുക. നിഘണ്ടുവില്‍ നിന്ന് അഞ്ച് വാക്കുകളോര്‍ക്കുക, പാചകക്കുറിപ്പ് എഴുതുക, ആരോമതെറാപ്പി ചെയ്യുക, പ്രാര്‍ത്ഥിക്കുക, മാനിക്യൂ‍ര്‍ ചെയ്യുക, എഴുത്ത് എഴുതുക, യോഗ ചെയ്യുക, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, ജൈവ ചായ കുടിക്കുക, പെഡിക്യൂര്‍ ചെയ്യുക, പദപ്രശ്നം പൂരിപ്പിക്കുക, പഴയ മാസികകള്‍ വായിക്കുക.

വെബ്ദുനിയ വായിക്കുക