തെലുങ്കുദേശം തമിഴകത്തെത്തിയപ്പോള്‍

വെള്ളി, 7 ഫെബ്രുവരി 2014 (16:01 IST)
PRO
തെലുങ്കുദേശം പാര്‍ട്ടി പ്രസിഡന്‍റ് എന്‍. ചന്ദ്രബാബു നായിഡു തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുമായും ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുമായും ചര്‍ച്ച നടത്തി. ആന്ധ്ര വിഭജന വിഷയത്തില്‍ ഇരു നേതാക്കളെയും നായിഡു തന്‍റെ നിലപാട് അറിയിച്ചു.
PRO

ഡിഎംകെ ആസ്ഥാനത്ത് കരുണാനിധി അടക്കമുള്ള നേതാക്കളെ കണ്ട നായിഡു, കോണ്‍ഗ്രസ് മാച്ച് ഫിക്സിങ്ങാണ് നടത്തുന്നതെന്നും പരാതിപ്പെട്ടു. ഇപ്പോള്‍ തെലുങ്കാന രാഷ്ട്ര സമിതിയും അതിനു പിന്തുണ നല്‍കുന്നു. തെരഞ്ഞെടുപ്പിനു ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയും അവര്‍ സ്വീകരിക്കുമെന്നും നായിഡു.

വെബ്ദുനിയ വായിക്കുക