ടെക്‌നിഷ്യന്‍, അസി. ലാബ്‌ അനലിസ്റ്റ്‌ ജോലികള്‍

ശനി, 3 ഒക്‌ടോബര്‍ 2009 (15:44 IST)
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ ടെക്‌നീഷ്യനടക്കം വിവിധ തസ്തികകളില്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 15 തസ്തികകളിലായി 238 ഒഴിവുകളില്‍ വിശാഖപട്ടണം റിഫൈനറിയിലാണ്‌ നിയമനം. ഓണ്‍ലൈനിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അവസാന തീയതി 12.10.2008. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌ 19.10.08 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ www.hindustanpetroleum.com എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും.

തസ്തിക കോഡ്‌, തസ്തിക, ഒഴിവ്‌, സംവരണം യഥാക്രമം ചുവടെ:

(1) ഓപ്പറേഷന്‍സ്‌ ടെക്‌നിഷ്യന്‍, 102 ഒഴിവ്‌ (ജനറല്‍ 50, എസ്‌.സി, 22, എസ്‌.ടി 11, ഒ.ബി.സി 19)
(2) ഓപ്പറേഷന്‍സ്‌ ടെക്‌നിഷ്യന്‍, 13 (10, 2, 0, 1)
(3) ഓപ്പറേഷന്‍സ്‌ ടെക്‌നീഷ്യന്‍ പവര്‍സോണ്‍, 28 (20, 4, 3, 1).
(4) മെയിന്റന്‍സ്‌ ടെക്‌നീഷ്യന്‍ - ഇലക്‌ട്രിക്കല്‍, 7(4, 1, 1, 1).
(5) മെയിന്റനന്‍സ്‌ ടെക്‌നിഷ്യന്‍ - ഇന്‍സ്‌ട്രുമെന്റേഷന്‍, 3 (2, 0, 0, 1)
(6) മെയിന്റനന്‍സ്‌ ടെക്‌നീഷ്യന്‍ - ഗാരേജ്‌, 2 (1, 1, 0, 0)
(7) മെയി. ടെക്‌. ഹെവിവെഹിക്കിള്‍/ ക്രെയിന്‍ ഓപ്പറേറ്റര്‍, 6 (3, 1, 0, 2)
(8) മെയി. ടെക്‌. ജനറല്‍ ഫിറ്റര്‍, 11 (6, 1, 1, 3)
(9) മെയി. ടെക്‌. ഫീല്‍ഡ്‌ മെഷീനിസ്റ്റ്‌ : 7, (3, 1, 1, 2) .
(10) ലാബ്‌ അനലിസ്റ്റ്‌ 32, (17, 5, 2, 8)
(11) ജൂനിയര്‍ ഫയര്‍ ആന്‍ഡ്‌ സെയ്ഫ്റ്റി ഇന്‍സ്‌പെക്‌ടര്‍, 7 (5, 1, 0, 1)
(12) മെയില്‍ നഴ്‌സ്‌, 1 (0, 0, 0, 1)
(13) ജൂനിയര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ്‌, 4 (1 വികലാംഗര്‍, 2, 0, 1, 0)
(14) ജൂനിയര്‍ അഡ്‌മിന്‍. അസിസ്റ്റന്റ്‌, 14 (1 വികലാംഗര്‍, 7, 2, 1, 3)
(15) ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ - കം - ടൈപ്പിസ്റ്റ്‌, 1, 0, 0, 0, 1.

യോഗ്യത : കോഡ്‌ 1: കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ഫസ്റ്റ്‌ ക്‌ളാസ്‌ ഡിപ്‌ളോമ/60 ശതമാനം മാര്‍ക്കോടെ കെമിസ്‌ട്രി ബിരുദം.
കോഡ്‌ 2 : മെക്കാനിക്കല്‍ എന്‍ജി. ഫസ്റ്റ്ക്‌ളാസ്‌ ഡിപ്‌ളോമ.
കോഡ്‌ - 3 : മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ഫസ്റ്റ്ക്‌ളാസ്‌ ഡിപ്‌ളോമയും ബോയിലര്‍ അറ്റന്‍ഡന്റ്‌ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റും.
കോഡ്‌ 4 : ഫസ്റ്റ്ക്‌ളാസ്‌ ഡിപ്‌ളോമ (ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ എന്‍ജി.)
കോഡ്‌ 5 : ഫസ്റ്റ്ക്‌ളാസ്‌ ഡിപ്‌ളോമ (ഇന്‍സ്‌ട്രുമെന്റേഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍/ ഇലക്‌. ആന്‍ഡ്‌ ഇന്‍സ്‌ട്രു./ ഇലക്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ഫസ്റ്റ്ക്‌ളാസ്‌ ബിരുദവും (മാത്‌സ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, ഇലക്‌ട്രോണിക്‌) പ്രോസസ്‌ ഇന്‍സ്‌ട്രുമെന്റഷേനില്‍ കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റും.

പ്രായം : 1.9.2008 ല്‍ 25 വയസ്‌. അര്‍ഹതപ്പെട്ട വിഭാഗക്കാര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുണ്ട്‌. ശമ്പളം 4225 - 10,400 രൂപ. അപേക്ഷാഫീസ്‌ 250 രൂപ. (എസ്‌.സി/ എസ്‌.ടി/ വികലാംഗര്‍ക്ക്ഫീസില്ല). ഇത്‌ Hindustan Petroleum Corporation Ltd. എന്ന പേരില്‍ വിശാഖപട്ടണത്ത്‌ മാറാവുന്ന ക്രോസ്‌ ചെയ്ത ഡി.ഡി ആയി പ്രിന്റൗട്ടിനൊപ്പം അയയ്ക്കണം. എഴുത്തുപരീക്ഷാ കേന്ദ്രങ്ങള്‍: വിശാഖപട്ടണം, ഹൈദരാബാദ്‌, മുംബെ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡി.ഡിയും സാധാരണ തപാലിലാണ്‌ അയയ്ക്കേണ്ടത്‌.

വിലാസം: The Senior Manager, HR, Hindustan Petroleum Corporation Ltd., Visakh Refinery, P.B. No. 15, Malkapuram, Vishakhapatnam530011.

വെബ്ദുനിയ വായിക്കുക