ചെറുപയര്‍ പായസം

FILEFILE

ചേരുവകള്‍

ചെറുപയര്‍ പരിപ്പ് - രണ്ട് കപ്പ്
ചവ്വരി - കാല്‍ കപ്പ്
തേങ്ങ തലപ്പാല്‍ - 2 കപ്പ്
രണ്ടാം പാല്‍ - ആറ് കപ്പ്
മൂന്നാം പാല്‍ - 9 കപ്പ്
ശര്‍ക്കര - 1/2 കിലോ
ജീരകം പൊടിച്ചത് - 1/2 ടീസ്പൂണ്‍
ചൂക്ക് പൊടിച്ചത് - 1/2 ടീസ്പൂണ്‍
തേങ്ങാമൂപ്പിച്ചത് - 1/2 കപ്പ്


ഉണ്ടാക്കേണ്ട വിധം:ചീനച്ചട്ടിയില്‍ ചെറുപരിപ്പ് വറുക്കുക. പരിപ്പ് കഴുകി വൃത്തിയാക്കി മൂന്നാം പാല്‍ വെട്ടിത്തിളയ്ക്കുന്പോള്‍ അതില്‍ ഇടുക. പരിപ്പ് മുക്കാലും വെന്തു കഴിയുന്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ച് പാനിയാക്കി വെന്ത പരിപ്പില്‍ ഒഴിച്ചിളക്കി കുറുക്കുക.

നന്നായി കുറുകിയാല്‍ രണ്ടാം പാലും കഴുകി വൃത്തിയാക്കിയ പച്ചരി ചേര്‍ക്കുക. ചവ്വരി വെന്ത് പായസം പകുതി വറ്റുന്പോള്‍ വാസനയ്കുള്ളത് തലപ്പാലില്‍ കലക്കിച്ചേര്‍ക്കുക. തിളച്ചാലുടന്‍ മൂപ്പിച്ച തേങ ചേര്‍ക്കുക.

വെബ്ദുനിയ വായിക്കുക