തുര്‍ക്കി താരം റംസാന്‍ ഷാഹിന് 66 കിലോ വിഭാഗം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ്ണം നേടി. ഉക്രയിന്‍ താരം ആന്ദ്രേ സ്റ്റാദ്നിക്കിനെ പരാജയപ്പെടുത്തി ആയിരുന്നു റംസാന്‍ വിജയം നേടിയത്.
ഗുസ്തിയില്‍ വിദഗ്ദതയുള്ള തുര്‍ക്കി ബീജിംഗില്‍ കണ്ടെത്തുന്ന ആദ്യ സ്വര്‍ണ്ണമാണ് റമസാന്‍റേത്. 25 കാരനായ ഷാഹിന്‍ 2007ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം കണ്ടെത്തിയിരുന്നു.
ഇതേ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ താരം 2006 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ താരം സുശീല്‍ കുമാര്‍ ഈ വിഭാഗത്തില്‍ വെങ്കല നേട്ടം നടത്തി.