8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍

കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. പൊതുവേ നല്ല സമയമാണിത്‌.

പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. പണം കിട്ടാനുള്ള സാദ്ധ്യത. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും

ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക്‌ മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും.

വെബ്ദുനിയ വായിക്കുക