7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് 2008 ഫെബ്രുവരി

പഴയ സ്റ്റോക്കുകള്‍ ഉള്ളത്‌ വിറ്റുതീരും. വ്യാപാരത്തില്‍ നല്ല വിറ്റുവരവു ഉണ്ടാകുന്നതാണ്‌. പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. തൊഴിലാളികളും സഹപ്രവര്‍ത്തകരും നല്ല സഹകരണം തരുന്നതാണ്‌. കൂട്ടു പങ്കാളിത്ത വ്യവസായത്തില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ പങ്കാളികള്‍ വന്നുചേരുന്നതാണ്‌.

പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്‌. സന്താനങ്ങള്‍ സന്തോഷം തരും. സന്താന ലാഭം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങുന്നതാണ്‌. ഭാര്യയുടെ ആരോഗ്യനില അത്ര തൃപ്‌തികരമാവില്ല. പണം സംബന്ധിച്ച വരവ്‌ അധികരിക്കും

നിങ്ങളോട്‌ അടുപ്പമുള്ള എല്ലാവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും. പ്രശ്‌നങ്ങള്‍ ഇല്ലാതാകും. കോപം, ടെന്‍ഷന്‍ എന്നിവ ഇല്ലാതാകും. ഉന്മുഖരായ എതിരാളികള്‍ ഇല്ലാതാകും.

വെബ്ദുനിയ വായിക്കുക