7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് ഓഗസ്റ്റ് 2008
തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. അനാവശ്യമായ അലച്ചില്‍ കൊണ്ട് ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന് പല തരത്തിലുള്ള സഹായം ലഭിക്കും. രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയമാണ്. വിവിധ മേഖലകളില്‍ കൂടുതല്‍ അധികാരം കിട്ടും. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ജാഗ്രത വേണം.
ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്. അനാവശ്യമായ വിവാദം ഉണ്ടാകാന്‍ സാധ്യത. തൊഴില്‍ സംബന്ധിച്ച പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യത. ആരോഗ്യ നില മോശമായേക്കും. രോഗമുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കും. വിദ്യാഭ്യാസത്തില്‍ ഉണ്ടായിരുന്ന തടസ്സം മാറും. പ്രേമം കലഹത്തില്‍ അവസാനിക്കാനാണ് സാധ്യത കൂടുതല്‍. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കുന്നതാണ്. ഗുരുജനങ്ങളുടെ അപ്രീതിക്ക് കാരണമായേക്കും..
വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടാന്‍ സാധ്യതയുണ്ട്. വിദേശയാത്രയിലെ തടസ്സം മാറുന്നതാണ്. വാഹനസംബന്ധമായ കേസുകളില്‍ പ്രതികൂല തീരുമാനം ഉണ്ടായേക്കും. പൊലീസ്, കോടതി എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്യോഗ കയറ്റം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും.