വിവാഹ വിഷയങ്ങളില്‍ യുക്തിപൂര്‍വ്വമായി തീരുമാനം കൈക്കൊള്ളും. ഭൂമി നഷ്ടപ്പെടും. കേസുകള്‍ സങ്കീര്‍ണ്ണമാകും. പരീക്ഷകളില്‍ നേട്ടം. രോഗങ്ങള്‍ കുറയും. സന്താനങ്ങള്‍ നിമിത്തം സന്തോഷം. പ്രേമബന്ധം ശിഥിലമാകും. അപ്രതീക്ഷിതമായി ഭാഗ്യാനുഭവം. പ്രവര്‍ത്തനത്തിന് അര്‍ഹമായ അംഗീകാരം.
പൂര്‍വിക സ്വത്തുക്കള്‍ അവിചാരിതമായി കൈവശം വന്നുചേരും. പല പ്രമുഖ വ്യക്തികളുമായുള്ള ബന്ധം കൂടുതലായി വിപുലീകരിക്കും. ഉദ്യോഗത്തില്‍ പ്രതിസന്ധി. വിവാദം ഉണ്ടാകും. വിദ്യാസംബന്ധമായി തടസ്സം വര്‍ദ്ധിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെയധികം നേട്ടം. കാര്‍ഷികമേഖലയില്‍ കടബാധ്യത ഉണ്ടാകും.
അയല്ക്കരുമായി രമ്യതയില്‍ കഴിയാന്‍ ശ്രമിക്കുക. ഏതിലും ജ-ാഗ്രത ആവശ്യമാണ്. ബാങ്കുകളില്‍ നിന്ന് ലോണ്‍ മുതലായവ ലഭിക്കും. ദൈവീക കാര്യങ്ങളുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഇടവരും. ആരെയും ഒന്നിലും കണ്ണടച്ചു വിശ്വസിക്കരുത്.