6, 15, 24 തീയതികളില്‍ ജനിച്ചവര്‍ക്ക് 2008 ഫെബ്രുവരി
ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും. ജോലിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കും. കൂട്ടു വ്യവസായത്തിലെ പങ്കാളികള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകള്‍ ഇല്ലാതാകും.
ജോലി ഭാരം കുറയും. പണ വരവ് അധികരിക്കുന്നതാണ്. ദാമ്പത്യബന്ധം ഉത്തമമായിരിക്കും.ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പലതരത്തിലുമുള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്. ആരോഗ്യസംബന്ധമായ ചെലവുകള്‍ കൂടുന്നതാണ്. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ്.
ഉദരരോഗങ്ങള്‍ക്ക് സാദ്ധ്യത. ഉത്തരവാദപ്പെട്ട പദവികള്‍ വന്നുചേരും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പെണ്‍കുട്ടികളുടെ മുടങ്ങിപ്പോയ വിദ്യാഭ്യാസം തുടരുന്നതാണ്. പ്രേമ കാര്യങ്ങളില്‍ പെട്ടന്നുള്ള തീരുമാനമെടുക്കാതിരിക്കുക. വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. താമസം മാറാന്‍ സാദ്ധ്യതയുണ്ട്. അയല്‍ക്കാരുടെ ആദരവ് ലഭിക്കും.