6, 15, 24 തീയതികളില്‍ ജനിച്ചവര്‍ക്ക് മാര്‍ച്ച് 2008

തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്‌ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍നിന്ന്‌ ധനസഹായം. ഭൂമിസംബന്‌ധമായി കേസുകള്‍ക്ക്‌ സാധ്യത. കലാരംഗത്ത്‌ അംഗീകാരം. പ്രേമസാഫല്യം.വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്‌ധത്തില്‍ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും.

ഭൂമിസംബന്‌ധമായ ബിസിനസിലൂടെ കൂടുതല്‍ പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടത്തിന്‌ യോഗം. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും.

ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. വാര്‍ത്താമാധ്യമരംഗത്ത്‌ പ്രശസ്തി. രോഗങ്ങള്‍ കുറയും. കലാരംഗത്ത്‌ കൂടുതല്‍ അംഗീകാരത്തിന്‌ യോഗം. മാതാപിതാക്കള്‍ക്ക്‌ ദുഃഖത്തിന്‌ സാധ്യത.

വെബ്ദുനിയ വായിക്കുക