5, 14, 23 തീയതികളില്‍ ജനിച്ചവര്‍ക്ക് ഒക്‍ടോബര്‍ 2008

വാഹനസംബന്‌ധമായ കേസുകളില്‍ വിധി അനുകൂലമാകും. പരീക്ഷകളില്‍ വിജയം. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധിയുണ്ടാകും. വൈദ്യശാസ്‌ത്രരംഗത്ത്‌ അംഗീകാരം. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹത്തിന്‌ സാദ്ധ്യത. സന്താനങ്ങളിലൂടെ മനോദുഃഖം ഉണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിന്‌ യോഗം. പൂര്‍വികസ്വത്തിനെച്ചൊല്ലി കലഹം.

അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിട്ട്‌ പ്രശ്‌നമുണ്ടാക്കാതിരിക്കുക. ദാമ്പത്യജീവിതം ഭദ്രം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. കോപം നിയന്ത്രിക്കുന്നത്‌ ഉത്തമം. യാത്രാ ക്ലേശമുണ്ടാകും.

മറ്റുള്ളവര്‍ക്ക്‌ പലതരത്തിലുള്ള ഉപകാരം ചെയ്യുന്നതാണ്‌. ആരോഗ്യം മധ്യമം. ദാമ്പത്യബന്ധം ഉത്തമം. ഉന്നതരുടെ അപ്രീതിക്ക്‌ പാത്രമായേക്കും. പ്രശ്‌നങ്ങളെ നയമായി നേരിട്ട്‌ പരിഹാരമുണ്ടാക്കും. അപകടങ്ങളുണ്ടാകാതെ സൂക്ഷിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പലതിലും മുന്‍ഗണന ലഭിക്കുന്നതാണ്‌.

വെബ്ദുനിയ വായിക്കുക