ഉദ്യോഗരംഗത്ത് അംഗീകാരം. പ്രൊമോഷന്, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും. വാഹനലാഭം. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.
അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പ്രബലരുടെ സഹായം ലഭ്യമാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്തുതീര്‍ക്കും.
കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും.