4, 13, 22 തീയതികളില്‍ ജനിച്ചവര്‍ക്ക് 2008 ഫെബ്രുവരി

ഭയം മാറും. രാഷ്‌ട്രീയരംഗത്ത്‌ ശത്രുക്കള്‍ വര്‍ദ്‌ധിക്കും. അധികാരമത്സരം ഉണ്ടാകും. വിദ്യാസംബന്‌ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാര്‍ത്താമാധ്യമരംഗത്ത്‌ അപമാനസാധ്യത. ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്‌ധം ശക്തമാകും. മാതാവിന്‌ അരിഷ്‌ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും.

വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. രാഷ്‌ട്രീയരംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പ്രേമബന്‌ധം ദൃഢമാകും. ആത്‌മീയമേഖലയില്‍ പുരോഗതി. സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരുമായി കലഹസാധ്യത.തൊഴില്‍രംഗത്ത്‌ സ്ഥിരതയും ഉന്നതിയും ഉണ്ടാകും.

പ്രമുഖരില്‍നിന്ന്‌ അംഗീകാരം. തൊഴില്‍രംഗത്ത്‌ കലഹം. രോഗങ്ങള്‍ കുറയും. കടബാധ്യത പരിഹരിക്കപ്പെടും. കടം കൊടുത്ത തുക തിരികെ ലഭിക്കും. വിശിഷ്‌ടമായ സമ്മാനങ്ങള്‍ ലഭിക്കും. കേസുകളില്‍ പ്രതികൂലഫലം. രാഷ്‌ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക്‌ യോഗം.

വെബ്ദുനിയ വായിക്കുക