1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക് 2008 ഫെബ്രുവരി
വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്‌ധത്തില്‍ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും. ഭൂമിസംബന്‌ധമായ ബിസിനസിലൂടെ കൂടുതല്‍ പ്രശസ്തിയും ധനലാഭവും ഉണ്ടാകും.
കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളില്‍ വിജയസാധ്യത. വാതരോഗികള്‍ക്ക് രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും.
വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടത്തിന് യോഗം. വിവാഹതടസ്സം മാറും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. കായികമത്സരത്തില്‍ പരാജയത്തിന് യോഗം.