1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക് മാര്‍ച്ച് 2008

പ്രബലരുടെ സഹായം ലഭ്യമാകും. തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം കാണുന്നുണ്ട്‌. മുടങ്ങി കിടന്ന വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി ഉണ്ടാകുന്നതാണ്‌. സഹോദരങ്ങളില്‍നിന്ന്‌ സഹായം ലഭിക്കും.

ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം ഉണ്ടാവാന്‍ സാധ്യത. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്‌ ബന്ധം സ്ഥാപിക്കാന്‍ കഴിയും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.

പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും.

വെബ്ദുനിയ വായിക്കുക