കൊതിമൂത്ത് കഴിക്കുംമുമ്പ് ഒരു ചോദ്യം; എന്താണ് ഇവയെന്ന് അറിയുമോ ?

വെള്ളി, 16 ഡിസം‌ബര്‍ 2016 (16:31 IST)
ഈ കാലഘട്ടത്തില്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഗ്രില്‍ഡ് ചിക്കന്‍. വൈകുന്നേരമായി കഴിഞ്ഞാല്‍ ഗ്രില്‍ഡ് ചിക്കന്‍ ലഭിക്കുന്ന കടകളിലെ തിരക്ക് ഒന്നു കാണേണ്ടത് തന്നെയാണ്.. കനലില്‍ ചുട്ടെടുക്കുന്നതുകൊണ്ടും എണ്ണയില്‍ വറുക്കാത്തതുകൊണ്ടും ഗ്രില്‍ഡ് ചിക്കന്‍ നല്ലതാണെന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. 
 
ഗ്രില്ലോടു കൂടിയ മൈക്രോവേവും മൈക്രോവേവില്ലാതെ തന്നെ ഭക്ഷണങ്ങള്‍ തയ്യാറാക്കാനുള്ള ഗ്രില്ലും എല്ലാം ഇപ്പോള്‍ ലഭ്യമാണ്. ഗ്രില്ലിലാണ് ഇത് തയ്യാറാക്കേണ്ടത്. ഏത് നോണ്‍വെജ് ഹെവി ഭക്ഷണത്തിന് കൂടെയും സ്റ്റാര്‍ട്ടറായി ഗ്രില്‍ഡ് ചിക്കന്‍ നല്‍കാം. ഓവനിലാണ് ഗ്രില്‍ഡ് ചിക്കന്‍ ഉണ്ടാക്കേണ്ടത്. ഇനി ഓവന്‍ ഇല്ലെങ്കില്‍  ദോശക്കല്ലിലും ചിക്കന്‍ ഗ്രില്‍ ചെയ്തെടുക്കാവുന്നതാണ്. 
 
കേരളത്തിന് സുപരിചിതമായ ഒരു അറേബ്യന്‍ വിഭവമാണ് ഷവായ. തൊലികളയാത്ത ഒരു ചിക്കന്‍ ഉപയോഗിച്ചാണ് ഷവായ തയ്യാറാക്കുക. ചിക്കന്‍ നന്നായി കഴികുയ ശേഷം ഫോര്‍ക്കോ അല്ലെങ്കില്‍ കത്തിയോ ഉപയോഗിച്ച് നാലു വശങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കണം. തുടര്‍ന്ന് അതിനു ആവശ്യമായ ചേരുവകള്‍ ചേര്‍ത്ത് ഫ്രിഡ്ജില്‍ വക്കണം. പുറത്തെടുത്ത ശേഷം ടൂത്ത്പിക്കിലോ മറ്റോ ചിക്കന്റെ കാലുകളും ചിറകുകളും കോര്‍ത്തിടുക. 
 
തുടര്‍ന്ന് റൊട്ടിസെറിലെ ക്ലാമ്പില്‍ ഉറപ്പിച്ച് അരമണിക്കൂറോളം ഗ്രില്‍ ചെയ്യുക. തുടര്‍ന്ന് കുബ്ബൂസൊ റൊട്ടിയോ കൂട്ടി ഇഷ്ടാനുസരണം കഴിക്കാം. മയോണൈസ് ചേര്‍ത്തു കഴിക്കുന്നതും വളരെ നല്ലതാണ്. 
 

വെബ്ദുനിയ വായിക്കുക