മട്ടണ്‍ പഫ്സ്

തിങ്കള്‍, 31 ഒക്‌ടോബര്‍ 2011 (15:31 IST)
മട്ടണ്‍ ഇഷ്‌ടമുള്ളവര്‍ക്ക്‌ ഇതാ മട്ടണ്‍ പഫ്സ്‌.
ചേര്‍ക്കേണ്ട ഇനങ്ങള്‍

മട്ടണ്‍‍ - 1/2 കിലോ
സവാള അരിഞ്ഞത് ‌- 2
തക്കാളി അരിഞ്ഞത്‌ - 2
പാല്‍ - രണ്ടര ഗ്ലാസ്സ്‌
ചെറുനാരങ്ങാ നീര് ‌- 2 തുള്ളി
മൈദ - 4 കപ്പ്‌
വെള്ളം - 2 കപ്പ്‌
നെയ്യ്‌ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
മുട്ട - 15
റൊട്ടിപ്പൊടി - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം

മട്ടണ്‍ ചെറുതായി അരിഞ്ഞ്‌ വേവിച്ച്‌ വയ്ക്കുക. എണ്ണ കുറച്ചൊഴിച്ച്‌ സവാളയും തക്കാളിയും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. മട്ടണ്‍ ഇതില്‍ കുറച്ച്‌ ചേര്‍ത്ത്‌ വഴറ്റിയതിനു ശേഷം ചെറുനാരങ്ങാനീരും പാലും ചേര്‍ത്ത് കുഴമ്പു പരുവമാകുന്നതുവരെ ഇളക്കുക. ഉപ്പും നെയ്യും വെള്ളവും തിളപ്പിച്ച്‌ ചേര്‍ക്കുക. മാവ്‌ ചേര്‍ത്ത്‌ ഇതില്‍ തുടര്‍ച്ചയായി ഇളക്കിയതിനു ശേഷം ചൂടോടെ കുഴച്ച്‌ വയ്ക്കുക. എന്നിട്ട് വട്ടത്തില്‍ പരത്തി മുറിച്ചെടുക്കുക. ഇതിനകത്ത്‌ മസാല ചേര്‍ത്ത്‌ മടക്കുക. അരികുകള്‍ ചേര്‍ത്ത്‌ വച്ച്‌ മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി ബ്രൗണ്‍ വര്‍ണ്ണമാകുന്നതുവരെ വറക്കുക.

വെബ്ദുനിയ വായിക്കുക