റിയാദില്‍ മലയാളിയെ കാണാനില്ല

ചൊവ്വ, 4 ഒക്‌ടോബര്‍ 2011 (11:14 IST)
തിരുവനന്തപുരം പാറശ്ശാല മേലെ കിടാരക്കുഴിയില്‍ ജസ്റ്റിന്‍ തോമസിനെ (38) ഇക്കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ല.
14 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം അസീസിയ്യയിലെ ബിന്‍സാഗര്‍ കമ്പനിയില്‍ സെയില്‍സ്‌ മാനായി ജോലി നോക്കുകയായിരുന്നു.

ശുമേസിയിലെ താമസസ്ഥലത്തു നിന്നു കഴിഞ്ഞദിവസം ജോലിക്കു പുറപ്പെട്ട ജസ്റ്റിന്‍ പിന്നീട്‌ വീട്ടിലേക്കു തിരിച്ചെത്തിയിട്ടില്ല. കുടുംബസമേതം താമസിക്കുന്ന ഇദ്ദേഹത്തിനു ഭാര്യയും ഒരു മകനുമുണ്ട്‌. ബന്ധുക്കള്‍ ദീര പോലിസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. ജസ്റ്റിന്‍ കണ്ടുമുട്ടുന്നവര്‍ ബന്ധു മുരളിയെ (0531660870) വിവരം അറിയിക്കണം.

വെബ്ദുനിയ വായിക്കുക