യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത

വ്യാഴം, 13 മാര്‍ച്ച് 2014 (12:54 IST)
PRO
യുഎഇയില്‍ വരും ദിനങ്ങളില്‍ ശക്തമായ പൊടിക്കാറ്റും കാലാവസ്ഥാ വ്യതിയാനവുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചൂടുകാലത്തേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുളള ഈ മാറ്റം ദൃശ്യപരിധി കുറയ്ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. അബുദാബി ആസ്ഥാനമായ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് യുഎഇയില്‍ കാലാവസ്ഥാ വ്യതിയാനമുന്നറിയിപ്പ് നല്‍കിയത്.

വരുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ശൈത്യകാലത്തില്‍ നിന്നും യുഎഇ ഉഷ്ണകാലത്തേക്ക് നീങ്ങുന്നതിന്റെ ഭാഗമായുളള കാലാവസ്ഥാ വ്യതിയാനമാണിതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികളെടുക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. .

വെബ്ദുനിയ വായിക്കുക