ഹജ്ജ് യാത്രയുടെ ചെലവ് കൂടുന്നു. തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കാനുള്ള സൗദി ഗവര്‍ണ്‍മെന്റിന്റെ തീരുമാനവും, രൂപയുടെ മൂല്യമിടിഞ്ഞതുമാണ് നിരക്ക് കൂടാന്‍ കാരണമായി കാണുന്നത്.
ഹജ്ജ് കമ്മിറ്റി വഴി പോകുന്ന തീര്‍ത്ഥാടകരുടെ ചെലവിലും വര്‍ദ്ധനവ് ഉണ്ടാകുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചിരുന്നു. മക്കയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത്തവണത്തെ ഹജ്ജിന് വരുന്ന വിദേശ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 20 ശതമാനം സൗദി സര്‍ക്കാര്‍ വെട്ടി കുറച്ചിരുന്നു.
ആഭ്യന്തര തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 50 ശതമാനവും കുറവ് വരുത്തി. ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തികനഷ്ടം ഒഴിവാക്കാന്‍ ഫീസ് കുത്തനെ കൂട്ടനാണ് ഹജ്ജ്, ഉംറ തീര്‍ഥാടകരെ കൊണ്ടുപോകുന്ന സ്ഥാപനങ്ങളുടെ തീരുമാനം.
ഹജ്ജ് കമ്മിറ്റി വഴി സീറ്റ് ലഭിച്ച 119തീര്‍ത്ഥാടകര്‍ സീറ്റ് ക്യാന്‍സല്‍ ചെയ്തു .ഈ സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് നല്‍കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സെപ്റ്റംബര് 25ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും.