ഒരു ഓണക്കാലം കൂടി കടന്നുപോകുകയാണ്. എല്ലാ ഓണവും മനോഹരമായ ചില ഓര്‍മ്മകള്‍ സമ്മാനിച്ചാണ് പോയിമറയുന്നത്. ഓണത്തേക്കുറിച്ച് ചില നല്ല നിമിഷങ്ങളെങ്കിലും ഓര്‍ക്കാനുണ്ടാവും ഓരോ മലയാളിക്കും. പ്രവാസികള്‍ക്ക് അത് ഗൃഹാതുരതയുടെ ആഘോഷം കൂടിയാണ്. നാട്ടില്‍ പൂക്കളമിടുന്നതും ഊഞ്ഞാലാടുന്നതും ഓണസദ്യയുണ്ണുന്നതും, ഓണക്കോടിയും തിരുവാതിരയും പുലികളിയുമെല്ലാം പ്രവാസി ദൂരെയിരുന്ന് മനസില്‍ കാണുന്നു.
ഓണക്കാലത്ത് നാട്ടിലെത്താനാവാത്തതിന്റെ നൊമ്പരം ഉള്ളിലൊതുക്കി പ്രവാസികള്‍ അവരവരുടെ ഇടങ്ങളില്‍ തീര്‍ച്ചയായും ഇത്തവണയും ഓണം ആഘോഷിച്ചിട്ടുണ്ടാകും. നമ്മുടെ നാട്ടിലെ കാശിത്തുമ്പയും കാക്കപ്പൂവും പിച്ചിയുമൊന്നും അവര്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല. പക്ഷേ തങ്ങളാലാവും വിധം അവരും പൂക്കളമിട്ടിട്ടുണ്ടാകും. ഓണക്കോടിയുടുത്തിട്ടുണ്ടാവും. ഓണസദ്യയുണ്ടിട്ടുണ്ടാവും...
പ്രവാസികളേ, നിങ്ങള്‍ എങ്ങനെ ഓണം ആഘോഷിച്ചു? നിങ്ങളുടെ ഓണാഘോഷത്തിന്റെ അനുഭവങ്ങളും രസങ്ങളും മലയാളം വെബ്ദുനിയ വായനക്കാരുമായി പങ്കുവയ്ക്കാം. നിങ്ങളുടെ ഓണാഘോഷത്തിന്റെ വിശദാംശങ്ങളും ചിത്രങ്ങളും ഞങ്ങള്‍ക്കയയ്ക്കുക. പ്രവാസി സംഘടനകളുടെ ഓണാഘോഷ പരിപാടികളെക്കുറിച്ചുള്ള കുറിപ്പുകളും അയയ്ക്കാം. കുറിപ്പുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് അയയ്ക്കണം. മികച്ച കുറിപ്പുകള്‍ മലയാളം വെബ്ദുനിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കും.
കുറിപ്പുകളും ചിത്രങ്ങളും [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ മെയില്‍ ചെയ്യുക.