നിതാഖാത്: മന്ത്രിതല സംഘം ഞായറാഴ്ച ജിദ്ദയില്‍

ശനി, 27 ഏപ്രില്‍ 2013 (14:52 IST)
PRO
പ്രവാസി തൊഴില്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേന്ദ്രമന്ത്രിതല സംഘം ജിദ്ദയിലെത്തും‍. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടികെഎ നായരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടാകും.

ഞായറാഴ്ച ജിദ്ദയിലെത്തുന്ന സംഘം സൗദി തൊഴില്‍ മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹുമായി കൂടിക്കാഴ്ച നടത്തും. ജിദ്ദയിലും റിയാദിലും ഇന്ത്യന്‍ എംബസി അധികൃതരുമായും പ്രവാസി സംഘടനാ പ്രതിനിധികളുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി ഭരണകൂടം കൊണ്ടുവന്ന നിതാഖാത് നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്നുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിമാരുടെ സംഘം സൗദി സന്ദര്‍ശനം തീരുമാനിച്ചത്.

നിതാഖാത്തുമായി ബന്ധപ്പെട്ട് നിയമ കുരുക്കിലകപ്പെട്ടവര്‍ക്ക് മന്ത്രിതല സന്ദര്‍ശനം വഴി സഹായം ലഭ്യമാകണമെന്നാണ് പ്രവാസികളുടെ ആവശ്യം.

വെബ്ദുനിയ വായിക്കുക