ഖത്തറില്‍ റസ്‌റ്റോറന്റില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് 2 മലയാളികള്‍ മരിച്ചു
വെള്ളി, 28 ഫെബ്രുവരി 2014 (10:33 IST)
PRO
PRO
ഖത്തര്‍ തലസ്ഥാനമായ ദോഹയ്ക്ക് സമീപമുള്ള ഇസ്താംബുള്‍ റസ്‌റ്റോറന്റില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മലയാളികളടക്കം 12 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം പുളിക്കല്‍ സ്വദേശി പാലങ്ങാട്ട് അബ്ദുള്‍ സലിം, കോഴിക്കോട് മുച്ചുക്കുന്ന് സ്വദേശി മാനോല്‍റിയാസ് എന്നിവരാണ് മരിച്ച മലയാളികള്‍. സ്ഫോടനം നടന്ന റസ്റ്റോറന്റിനു സമീപത്തെ അല്‍ റവാബി ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടേസ്റ്റി കഫെറ്റീരിയയിലെ ജീവനക്കാരായിരുന്നു ഇവര്‍.
മരിച്ചവരില്‍ മൂന്ന് പേര്‍ നേപ്പാള്‍ സ്വദേശികള്‍ ആണ്. ഗറാഫ ലാന്‍ഡ് മാര്‍ക്ക് മാളിനടുത്തുള്ള ടര്‍ക്കിഷ് റ്സ്റ്റോറന്റില്‍ ആണ് സ്ഫോടനം നടന്നത്. റസ്‌റ്റോറന്റിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളും തകര്‍ന്നു. അടുത്തുള്ള ചില കടകളും കത്തി നശിച്ചു.
ടാങ്കില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.