ഓണസീസണ്‍ പ്രവാസികള്‍ക്ക് മധുരമല്ല; നാലും അഞ്ചും ഇരട്ടി തുക ഈടാക്കി വിമാനക്കമ്പനികള്‍
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (11:54 IST)
PRO
പ്രവാസികള്‍ക്ക് സാധാരണ നിരക്കിനേക്കാളും നാലും അഞ്ചും ഇരട്ടി തുകയാണ് വിമാനകമ്പനികള്‍ ടിക്കറ്റിന് ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഓണ സീസണായതോടെ ഗള്‍ഫിലേക്ക് മടക്കയാത്രക്കുള്ള ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ബജറ്റ് എയര്‍ലൈന്‍സുകള്‍ പരാമവധി അയ്യായിരം രൂപയായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റിന് ഈടാക്കിയിരുന്നത്. എന്നാല്‍ നാല്‍പ്പതിനായിരം രൂപ വരെയാണ് ഇപ്പോള്‍.
വന്‍കിട വിമാനകമ്പനികളുടെ നിരക്ക് അമ്പതിനായിരം കടന്നിട്ടുണ്ട്. പരമാവധി പതിനായിരം രൂപയായിരുന്നു നേരത്തെ ഈ കമ്പനികളുടെ ടിക്കറ്റ് നിരക്ക്. രക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. കേരളത്തിലൊരിടത്തു നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് ലഭ്യമല്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് മേഖലയിലേക്ക് എയര്‍ ഇന്ത്യ വേണ്ട രീതിയില്‍ സര്‍വീസ് നടത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്രശ്‌നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ അടിയന്തര ആവശ്യം.