ഇന്ത്യയുടെ ജനകീയ രാഷ്ട്രപതി എന്ന് പേരു കേട്ട അബ്ദുള്‍ ജെ കലാം രാഷ്ട്രപതി ഭവനിന്‍റെ പടിയിറങ്ങിയിട്ടും രാഷ്ട്ര സേവനത്തിന്‍റെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചു. കലാം ‘ബില്യന്‍ ബീറ്റ്സ്’ എന്ന ഇ-പേപ്പര്‍ പുറത്തിറക്കിയതിലൂടെ ശ്രദ്ധ നേടി.
സമകാലീന മാധ്യമ റിപ്പോര്‍ട്ടുകളില്‍ അമിത രാഷ്ട്രീയവും കൊലപാതകവും ജാതീയതയും നിറഞ്ഞ് നില്‍ക്കുന്നതിലെ നിരാശയാണ് ഇന്ത്യയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നായകന്‍മാരുടെ ആരും പറയാത്ത കഥകള്‍ പ്രസാധനം ചെയ്യാന്‍ കലാമിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
അബ്ദുള്‍കലാം ഡോട്ട് കോം എന്ന സൈറ്റിനൊപ്പമാണ് ഇ-പേപ്പര്‍ പുറത്തിറങ്ങുന്നത്.