നവവധൂവരന്മാര് തമ്മില്‍ രാവിലെ ആര് കാപ്പിയിടണമെന്ന കാര്യത്തില്‍ തര്‍ക്കമായി. അടുക്കളപ്പണിയും കാപ്പിയിടലുമെല്ലാം സ്ത്രീകളുടെ ജോലിയാണെന്നായിരുന്നു വരന്റെ വാദം. എന്നാല്‍ വധു ഉടനെ അതിനെ എതിര്‍ത്തു. ബൈബിളില്‍ പോലും പറയുന്നത് പുരുഷന്മാര് കാപ്പിയിടണമെന്നാണെന്ന് വാദിച്ചു. ഇതുകേട്ട് സ്തബ്ധനായ ഭര്‍ത്താവ് ബൈബിളില്‍ ആ ഭാഗം കാണിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാട് താളുകള്‍ മറിച്ചതിനുശേഷം ഭാര്യ ബൈബിളില്‍ ‘ഹീബ്ര്യൂസ്’ എന്ന് എഴുതിയിരിക്കുന്നത് കാണിച്ചുകൊടുത്തു! ‘ഹീ ബ്ര്യൂസ്’ എന്നാല്‍ ‘അവന് കാപ്പിയിടുന്നു’ എന്നാണല്ലോ അര്‍ത്ഥം!