ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള് നല്കുന്നത്. മഹിഷാസുരന്, ശുഭനിശുംഭന്മാര്, മുണ്ഡാസുരന്‍, ചണ്ഡാസുരന്, ധൂമ്രലോചനന്, രക്തബീജന്‍ എന്നീ അസുരന്മാരെ നിഗ്രഹിക്കാനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവുമാണ് നവരാത്രി ആഘോഷത്തിന് കാരണം.
കേരളത്തിലെ നവരാത്രിയാഘോഷത്തില്‍ പ്രാധാന്യമുള്ളത് അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ്. ഈ ദിവസങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയുമാണ് പൂജിക്കുന്നത്.