ഗുരു മാപ്പ് നല്‍കാന്‍ വിളിച്ചാല്‍ പോകണം, അത് ഒരു കോഡാണ് !

ശനി, 26 ഓഗസ്റ്റ് 2017 (15:04 IST)
ലൈംഗിക പീഡനത്തില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെതിരെ കേസ് നല്‍കാന്‍ ഇരകള്‍ തയ്യാറായത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഗുര്‍മീതിനെ കുറിച്ചുളള ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
 
ഗുര്‍മീതിന്റെ ആശ്രമത്തിലെ രഹസ്യ അറയ്ക്കുള്ളിലാണ് ലൈംഗിക പീഡനം നടക്കുന്നത് എന്നാണ് പരാതി നല്‍കിയ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ദൈവത്തിന്റെ പ്രതിരൂപമാണെന്ന് സ്വയം പുകഴ്ത്തുന്ന ഗുര്‍മീത് തന്റെ സമ്പത്തിനെക്കുറിച്ച് ഇരകളോട് പറയുമായിരുന്നു.
 
മാപ്പ്(മാഫ്) എന്ന വാക്ക് ബലാത്സംഗത്തിനുള്ള കോഡ് വാക്കായാണ് ഗുര്‍മീത് ഉപയോഗിച്ചിരുന്നത്. മാപ്പ് നല്‍കാന്‍ ഗുരു വിളിച്ചാല്‍ അതിനര്‍ത്ഥം ലൈംഗിക പീഡനത്തിനുള്ള അവസരമാണെന്നാണ്. ഇങ്ങനെ നിരവധി പെണ്‍കുട്ടികളെ ഗുര്‍മീത് ഉപയോഗിച്ചിട്ടുണ്ടെന്നും പരാതി നല്‍കിയ പെണ്‍കുട്ടികള്‍ കോടതിയില്‍ വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക