ജൂലൈ നാലിനായിരുന്നു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനു ഇരയായത്. കേസില്‍ ആറു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത പെതികളില്‍ നേപ്പാളി സ്വദേശി സൂരജ് സിംഗിനെയാണ് പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജൂലൈ 18 നാണ് കോട്ട്ഖൈ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ സൂരജ് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷിംലയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസിലെ പ്രതിയായ സൂരജിനെയും കൂട്ടു പ്രതിയായ രാജേന്ദര്‍ സിംഗിനെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സൂരജിനെ ക്രൂരമായി മര്‍ദ്ദിച്ചത് രാജേന്ദര്‍ സിംഗാണെന്നാണ് പോലീസ് ആരോപിച്ചത്. കുട്ടി മരിച്ചതിന് പിന്നാലെ കസ്റ്റഡി മരണം കൂടി വന്‍ വിവാദം വിളിച്ചു വരുത്തിയതോടെ സെയ്ദിയെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.