കടല്‍ പ്രക്ഷുബ്ധമായി തുടരും, ശക്തമായ മഴ; 'യാസ്' ഒഡിഷയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക്

ബുധന്‍, 26 മെയ് 2021 (13:36 IST)
യാസ് ചുഴലിക്കാറ്റ് ഒഡിഷ തീരം വിടുന്നു. ഇനി ജാര്‍ഖണ്ഡിലേക്ക്. ജാര്‍ഖണ്ഡില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 
 
യാസ് നോര്‍ത്ത് ഒഡിഷ തീരം കടന്നതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ ചുഴലിക്കാറ്റിന്റെ വേഗത കുറയും. അതിതീവ്ര ചുഴലിക്കാറ്റ് സാധാരണ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 200 എം.എം. വരെ മഴയ്ക്ക് സാധ്യതയുണ്ട്. ജാര്‍ഖണ്ഡിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍