വരാനിരിക്കുന്ന പ്രതിവിധികളേക്കാള്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളേക്കുറിച്ചു ചിന്തിക്കാം. ഒപ്പം, ഇന്നും നമ്മുടെ സമൂഹത്തില്‍ ഈ മഹാവിപത്തിനെപ്പറ്റി നിലനില്‍ക്കുന്ന ചില അബദ്ധധാരണകള്‍ തിരുത്താനും ഈ ദിനം ഉപകരിക്കട്ടെ.
1984 ല്‍ ഫ്രാന്‍സില്‍ മൊണ്ടെയ്നറും, അമേരിക്കയില്‍ ഗലോയും ഗവേഷണഫലമായി രോഗികളില്‍ ഒരു തരം വൈറസിനെ കണ്ടെത്തി. ഇവ എച്ച്ഐവി എന്ന് അറിയപ്പെട്ടു. മനുഷ്യരക്തത്തിലെ വെളുത്ത രക്തകോശത്തിനെ നശിപ്പിച്ചുകൊണ്ട് എച്ച്ഐവി ആക്രമണമാരംഭിക്കുന്നു. അതോടുകൂടി പ്രതിരോധശേഷി നഷ്ടപ്പെടുന്ന മനുഷ്യന്‍ സര്‍വ്വരോഗങ്ങള്‍ക്കും കീഴ്പ്പെടുന്നു.