പ്രതിഭ തെളിയിക്കുന്നവര്‍ക്ക് അവസരം നല്‍കുമെന്ന് സച്ചിന്‍
ശനി, 6 ഡിസംബര്‍ 2014 (14:52 IST)
പ്രതിഭ തെളിയിക്കുന്ന കേരളതാരങ്ങള്‍ക്ക് ടീമില്‍ അവസരം നല്‍കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീമുടമ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ദിലീപിന്റെ പ്രതിഭ ടീമിന് ബോധ്യപ്പെട്ടപ്പോള്‍ ടീമില്‍ ഉള്‍പെടുത്തുകയായിരുന്നെന്നും പ്രതിഭ ശ്രദ്ധയില്‍ പെട്ടാല്‍ നിശ്ചയമായും പരിഗണിച്ചിരിക്കുമെന്നും സച്ചിന്‍ പറഞ്ഞു.
കേരളത്തിന്റെ ഫുട്ബോള്‍ പാരമ്പര്യത്തേയും സച്ചിന്‍ പ്രശംസിച്ചു. ഫുട്‌ബോളില്‍ കേരളത്തിനൊരു ചരിത്രമുണ്ട്.ഒപ്പം കേരളത്തിലെ ഫുട്‌ബോളാവേശം കൂടി പരിഗണിച്ചെടുത്താണ് ടീമിനെ സ്വന്തമാക്കിയത് സച്ചിന്‍ പറഞ്ഞു.
ടീമിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയില്‍ നിരാശരാകരുതെന്ന് സച്ചിന്‍ പറഞ്ഞ സച്ചിന്‍ ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും കൂടെ നില്‍ക്കുന്നവരാണ് നല്ല ആരാധകര്‍. പരാജയങ്ങളില്‍ നിരാശരാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ ഒപ്പം നില്‍ക്കണമെന്നും പറഞ്ഞു.