മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ എത്തിച്ചു. തേനിയില്‍ നിന്ന് പിടികൂടിയ ശേഷം ഇരുനൂറ് കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് ആനയെ കളക്കാട് എത്തിച്ചത്. അരിക്കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിടുമെന്ന് തമിഴ്‌നാട് വനംമന്ത്രി മതിവേന്ദന്‍ പറഞ്ഞു.