ഷാരൂഖ് ഇന്ത്യയിലെ ദാവൂദ് ഇബ്രാഹിമോ ?; ബിജെപി നേതാവിന്റെ പ്രസ്‌താവന വൈറലാകുന്നു

ചൊവ്വ, 24 ജനുവരി 2017 (19:17 IST)
ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ രംഗത്ത്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഒരു സ്ഥലത്തെത്തുകയാണെങ്കിൽ അയാളെ കാണാനും നിരവധി ആളുകൾ തടിച്ചുകൂടും. ജനക്കൂട്ടത്തെ മുൻനിർത്തി ആരുടെയും ജനസ്വാധീനത്തെ വിലയിരുത്തരുതെന്നുമാണ് വിജയ് വർഗിയ വ്യക്തമാക്കിയത്.

പുതിയ ചിത്രം റായീസിന്റെ പ്രചാരണാർത്ഥം വദോദര റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ഷാരൂഖിനെ കാണാൻ ആരാധകര്‍ കൂട്ടമായെത്തിയിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും ഒരാൾ ശ്വാസംമുട്ടി മരിക്കുകയും ചെയ്‌തു. ഈ സംഭവത്തിലാണ് ബിജെപി നേതാവ് കിംഗ് ഖാനെതിരെ തിരിഞ്ഞത്.

അതേസമയം, ബിജെപി നേതാവിന്റെ പ്രസ്‌താവന വൈറലായി. സമൂഹ മാധ്യമങ്ങളും നിരവധി വാര്‍ത്താ മാധ്യമങ്ങളും സംഭവം ഏറ്റെടുത്തു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക