മുസ്‌ലിം രോഗികളെ ചികിത്സിക്കുന്നത് അവസാനിപ്പിയ്ക്കു, നാളെ മുതൽ മുസ്‌ലിങ്ങളുടെ എക്‌സറെ എടുക്കില്ല, ആശുപത്രി ജീവനക്കാരുടെ വാട്ട്സ് ആപ്പ് സന്ദേശങ്ങളിൽ അന്വേഷണം

തിങ്കള്‍, 8 ജൂണ്‍ 2020 (11:21 IST)
ജെയ്‌പൂർ: മുസ്‌ലിം രോഗികളെ ചികിത്സിക്കേണ്ടതില്ല എന്ന ആശുപത്രി ജീവനക്കാരുടെ വാട്ട്സ് ആപ്പ് സന്ദേശത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ ചാരു ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി ജിവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് വർഗീയ സന്ദേശങ്ങൾ ഉള്ളത്. കൊവിഡ് രോഗികളായ മുസ്‌ലിങ്ങളെ ചികിത്സിയ്ക്കുന്നതിന് പകരം ജയിലിലടയ്ക്കണം എന്ന കാൺപൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആരതി ലാൽചന്ദ്നിയുടെ പരാമർശം നേരത്തെ വലിയ വിവാദമായി മാറിയിരുന്നു
 
'നാളെ മുതൽ മുസ്‌ലിം രോഗികൾക്ക് ഞാൻ എക്സ്റേ എടുക്കില്ല'. 'മുസ്‌ലിം രോഗികളെ ചികിത്സിയ്ക്കുന്നത് അവസാനിപ്പിയ്ക്കൂ'. 'മുസ്‌ലിങ്ങൾക്കാണ് പൊസിറ്റീവ് ആകുന്നത് എങ്കിൽ ചികിത്സിക്കേണ്ടതില്ല, അവർ മുസ്‌ലിം ഡോക്ടർമാരെ സമീപിയ്ക്കട്ടെ' എന്നെല്ലാമായിരുന്നു ആശുപത്രി ജീവനക്കാരുടെ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട സന്ദേശം. വർഗീയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നതായി രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പൊലീസിന് പരാതി ലഭീച്ചത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു എന്നും അന്വേഷണം നടത്തിവരികയാണ് എന്നും ഷർദർഷഹർ പൊലീസ് പറഞ്ഞു 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍