എളമരം കരീമിനെതിരായ ആരോപണം: സംസ്ഥാന നേതൃത്വം മറുപടി പറയും- യച്ചൂരി

ചൊവ്വ, 19 മെയ് 2015 (16:47 IST)
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട്  പുതിയ പ്രശ്നങ്ങളുന്നയിച്ചിട്ടുണ്ടെങ്കില്‍ അത് എത്രയും വേഗം പരിഹരിക്കുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. എളമരം കരീമിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന നേതൃത്വം മറുപടി പറയും. കേരളത്തില്‍ വിഎസ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഎസ് ഉന്നയിച്ച പരാതികൾ ജൂൺ ആറിനും ഏഴിനും ചേരുന്ന കേന്ദ്രകമ്മിറ്റി ചർച്ചചെയ്യും. പരാതികൾ മിക്കവാറും പരിഹരിച്ചു. പുതിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും പരിഹരിക്കും. പ്രശ്നങ്ങളെ മാധ്യമങ്ങൾ പർവതീകരിച്ച് കാണിക്കുന്നുവെന്നും യച്ചൂരി പറ‍ഞ്ഞു.

വെബ്ദുനിയ വായിക്കുക