ടെലികോം നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇവ സ്പെക്ട്രത്തിനോ മറ്റ് എന്തിനെങ്കിലുമോ നികുതി നല്‍കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വോഡഫോണ്‍ ഇന്ത്യ എംഡിയും സിഇഒയുമായ മാര്‍ട്ടന്‍ പീറ്റേഴ്സ് പറഞ്ഞു.
സാങ്കേതിക പുരോഗതി തടയാനാവില്ലെങ്കിലും നികുതി ഭാരം തുല്യമാക്കണം. ഇപ്പോള്‍ ഇത്തരം കമ്പനികള്‍ സൌജന്യമായി സേവനങ്ങള്‍ നല്‍കി നേട്ടം കൊയ്യുകയാമെന്നും പീറ്റേഴ്സ് പറയുന്നു. മൊബൈല്‍ ദാതാക്കളുടെ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിലൂടെ ഇത്തരം കമ്പനികള്‍ ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.