വിശ്വസിച്ചാലും ഇല്ലെങ്കിലും; മല്യയുടെ ജാമ്യക്കാരൻ പിലിബിത്തിലെ ഒരു പാവം കർഷകൻ

ശനി, 21 മെയ് 2016 (17:42 IST)
ബാങ്കുകളിൽ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ നാടുവിട്ട വിജയ് മല്യയെന്ന കിങ്ഫിഷർ ഉടമയെ എല്ലാവർക്കും അറിയാം. എന്നാൽ അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഉത്തർപ്രദേശിലെ പിലിബിത്തെന്ന ഗ്രാമത്തിലുള്ള കർഷകനാണ് മല്യയുടെ ജാമ്യക്കാരൻ എന്ന്. മല്യയുടെ ജാമ്യകാരൻ എന്ന് റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിൽ മൻമോഹൻ സിംഗ് എന്ന കർഷകന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
 
മുംബൈ ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡയുടെ പിലിബിത്തിലുള്ള ബ്രാഞ്ചിൽ സിംഗിന് രണ്ട് അക്കൗണ്ടുകൾ ഉണ്ട്. കൃഷിയുടെ ആവശ്യത്തിനും മറ്റുമായി നാലു ലക്ഷത്തോളം രൂപ ഇയാൾ വായ്പയെടുത്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 32,000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെത്തുടർന്ന് സർക്കാർ സഹായങ്ങൾ ഒന്നും കർഷകന് ലഭിക്കാതായി.
 
സർക്കാർ സഹായങ്ങൾ ലഭിക്കാതായതിനെതുടർന്ന് സിംഗ് ബാങ്കുമായി അന്വേഷിച്ചപ്പോഴാണ് കോടികണക്കിന് രൂപയ്ക്ക് താൻ ജാമ്യക്കാരനായ കാര്യം അദ്ദേഹം അറിയുന്നത്. മല്യ ആരെന്നോ ഇത്രയും രൂപയ്ക്ക് താൻ ജാമ്യക്കാരനായത് എങ്ങനെയെന്നോ അറിയില്ലെന്നോ അദ്ദേഹം വ്യക്തമാക്കി. ഇതു ചൂണ്ടിക്കാട്ടി സിംഗ് ബാങ്ക് ഏഫ് ബറോഡയ്ക്ക് കത്തയച്ചു.
 

വെബ്ദുനിയ വായിക്കുക