ഉറിയിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല, പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകും: പ്രതിരോധ സഹമന്ത്രി സുരേഷ് ഭാംറെ

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (10:38 IST)
കശ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്നു പ്രതിരോധ സഹമന്ത്രി സുരേഷ് ഭാംറെ. സൈനിക താവളങ്ങളിലേയും മറ്റും സുരക്ഷ വര്‍ദ്ധിപ്പിക്കും. ഉറിയിൽ ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ല. ഭീകരതയെ പിന്തുണയ്ക്കുന്ന ഈ പാക്ക് നിലപാട് ഐക്യരാഷ്ട്രസഭയിൽ തുറന്നുകാട്ടുമെന്നും ഭാംറെ വ്യക്തമാക്കി.
 
സൈനികമായും നയതന്ത്രപരമായും പാക്കിസ്ഥാനു തിരിച്ചടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി രാഷ്ട്രപതിയെ ധരിപ്പിച്ചതായാണു സൂചന. എങ്ങിനെ തിരിച്ചടി നല്‍കണം, എപ്പോള്‍ നല്‍കണം, അതിനായി ഏതുതരത്തിലുള്ള മാര്‍ഗം സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളാണു ചർച്ച ചെയ്തതെന്നു പറയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക