ഉത്തര്‍ പ്രദേശില്‍ വിഷമദ്യം കഴിച്ച് 27 പേര്‍ മരിച്ചു. ലഖ്‌നൗ, ഉന്നാവോ ജില്ലകളിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവത്തില്‍ 122 ആളുകള്‍ ഗുരുതരമായ നിലയില്‍ ചികിത്സയികാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്നലെയാണ് മദ്യദുരന്തം ഉണ്ടായത്. പലരും അവശനിലയില്‍ ആസ്പത്രികളില്‍ എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് പതിനാറ് എക്‌സൈസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിര്‍ദ്ദേശപ്രകാരം സസ്പന്‍ഡ് ചെയ്തു. സംസ്ഥാനത്തെ എക്‌സൈസ് കമ്മീഷണറെ നേരിട്ട് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.